ഇടുക്കി: രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം. ഇടുക്കിയില്‍ ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനെയാണ് (44) ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ പേരു ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്.
ബൈക്ക് നിർത്തിയ സംഘം തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ ഒരാള്‍ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. തുടർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഓമനക്കുട്ടൻ പറയുന്നു. നിലവിളിച്ചെങ്കിലും തൊട്ടടുത്ത് വീടുകളില്ലാത്തതിനാൽ ആരുടെ യും സഹായം ലഭിച്ചില്ല. ഇതിനിടെ ഓമനക്കുട്ടന്‍റെ മൊബൈൽ ഫോണും അക്രമികൾ കവർന്നു. കാലിനുപരുക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഓമനക്കുട്ടൻ പൊലീസിൽ പരാതി നല്‍കി. അക്രമികളെ മുൻപു കണ്ടിട്ടില്ലെന്ന് ഓമനക്കുട്ടൻ പറഞ്ഞു. പൊ ലീസ് ആശുപത്രിയിലെത്തി ഓമനക്കുട്ടന്‍റെ മൊഴിയെടുത്തു. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തെ സഹകരണ ബാങ്കിലെ സി സിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.












