• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാമുകൻറെ അച്ഛനുമായി പ്രണയത്തിലായി 20 -കാരി, ഒടുവിൽ ഒളിച്ചോട്ടം; ഒരു വർഷത്തിനുശേഷം ഇരുവരെയും കണ്ടെത്തി പൊലീസ്

by Web Desk 04 - News Kerala 24
April 27, 2023 : 3:40 pm
in India, News
0
A A
0
കാമുകൻറെ അച്ഛനുമായി പ്രണയത്തിലായി 20 -കാരി, ഒടുവിൽ ഒളിച്ചോട്ടം; ഒരു വർഷത്തിനുശേഷം ഇരുവരെയും കണ്ടെത്തി പൊലീസ്

കാമുകൻറെ അച്ഛനൊപ്പം ഒളിച്ചോടിയ 20 കാരിയായ പെൺകുട്ടിയെ ഒരു വർഷത്തിനുശേഷം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. 2022 മാർച്ചിൽ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല സ്വന്തം ഇഷ്ടത്തിൽ ഇറങ്ങിപ്പോയതാണ് എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

ഒരു വർഷം മുൻപാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ യുവതി കാമുകന്റെ അച്ഛനുമായി പ്രണയത്തിലാവുകയും ഇരുവരും ചേർന്ന് ഒളിച്ചോടുകയും ചെയ്തത്. കാമുകൻറെ വീട് സന്ദർശിക്കുന്നതിനിടയിലാണ് പെൺകുട്ടി കാമുകന്റെ അച്ഛനുമായി പരിചയത്തിൽ ആവുകയും പ്രണയത്തിലാവുകയും ചെയ്യുന്നത്. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കാണാതായതോടെ അവളുടെ വീട്ടുകാർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി.

വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവർക്കും ആയി തിരച്ചിൽ ആരംഭിച്ച പൊലീസ് ഒരു വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഇരുവരെയും ഡൽഹിയിൽ വച്ച് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല തങ്ങൾ പ്രണയത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ വൈദ്യ പരിശോധനകൾ നടത്തിയതിനുശേഷം ഇരുവരും ഒരുമിച്ച് കാൺപൂരിലേക്ക് മടങ്ങാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്കു മുൻപ് രാജസ്ഥാനിലും സമാനമായ രീതിയിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി ഭർത്താവിന്റെ അച്ഛനൊപ്പം ഒളിച്ചോടിയ സംഭവമായിരുന്നു ഇത്. പവൻ വൈരാഗി സദർ എന്നയാൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ സംഭവം പുറത്തുവന്നത്. തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ തൻറെ അച്ഛനായ രമേഷ് വൈരാഗിക്കൊപ്പം ഒളിച്ചോടി എന്നായിരുന്നു ഇദ്ദേഹത്തിൻറെ പരാതി. തന്റെ പരാതിയിൽ പൊലീസ് കാര്യമായ രീതിയിൽ അന്വേഷണം നടത്തുന്നില്ല എന്നും അന്ന് പവൻ ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കൂട്ടിച്ചേർക്കാൻ കഴിയാത്തവിധം തകർന്ന വിവാഹബന്ധമാണെങ്കിൽ,ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്‍കാം’

Next Post

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: ആരോഗ്യ രംഗത്ത് സുപ്രധാന മുന്നേറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭക്ഷ്യ സുരക്ഷാ വകുപ്പിന് സര്‍വകാല റെക്കോഡ് വരുമാനം

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: ആരോഗ്യ രംഗത്ത് സുപ്രധാന മുന്നേറ്റം

കന്നട പോര്; പ്രചാരണത്തിന് അനിൽ ആന്‍റണിയും, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ പിടിക്കാന്‍ ബിജെപി നീക്കം

കന്നട പോര്; പ്രചാരണത്തിന് അനിൽ ആന്‍റണിയും, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ പിടിക്കാന്‍ ബിജെപി നീക്കം

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

അരിക്കൊമ്പൻ ദൗത്യം നാളെ തന്നെ; പുലർച്ചെ 4 ന് ശ്രമം തുടങ്ങും, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്

അരിക്കൊമ്പൻ ദൗത്യം നാളെ തന്നെ; പുലർച്ചെ 4 ന് ശ്രമം തുടങ്ങും, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്

ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; പട്ടികയിലുള്ളത് എട്ട് പേര്‍

നിലനില്‍പ് അപകടത്തിലായ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകള്‍ അര്‍ഥരഹിതം: പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021