തൃശൂർ∙ മൂന്നുമുറിയിൽ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമുറി സ്വദേശി ഭാസ്കരൻ, ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണ് സംശയം. ഭാര്യ തീകൊളുത്തിയപ്പോൾ ഭർത്താവ് ഭാസ്കരൻ രക്ഷിക്കാനെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.പ്രവാസി മലയാളിയായിരുന്നു ഭാസ്കരൻ. ഇരുവരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വെള്ളികുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.