• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

10 വയസുകാരിയായ മകളെ അതിക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപരന്ത്യം

by Web Desk 06 - News Kerala 24
April 28, 2023 : 8:54 am
0
A A
0
ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ദുബായ്: പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപരന്ത്യം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടിയതും ഇവര്‍ തന്നെയായിരുന്നു. ദി വില്ലയിലെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തി സഹായം വേണമെന്നായിരുന്നു 38കാരിയായ ഇവര്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ഇവര്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി.

പൊലീസ് പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായും കണ്ടെത്തിയിരുന്നു. സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് വീട്ടുജോലിക്കാരനെ പിടികൂടിയത്. ചോദ്യെ ചെയ്യലിലാണ് സംഭവത്തില്‍ അമ്മയുടെ ക്രൂരത പുറത്ത് വന്നത്. കൊലപാതകക്കുറ്റം നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നതായി കണ്ടിരുന്നതിനേക്കുറിച്ചും ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോവുന്നതിനുമായി തന്നെ എമിറൈറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ വിശദമാക്കി. പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും അമ്മ പീഡിപ്പിച്ചിരുന്നതായും പൊലീസിനോട് ജോലിക്കാരന്‍ വിശദമാക്കി. കൊലപാതകം നടന്ന ദിവസമം മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ മൊഴി നല്‍കി. സ്കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി കുട്ടിയെ കൂട്ടാന്‍ ചെന്ന സമയത്ത് കുട്ടിയെ കിടപ്പുമുറിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബാത്ത്റൂമില്‍ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയോട് മകളെ ബാത്ത് ടബ്ബില്‍ ബോധം കെട്ട് കിടക്കുന്ന വിവരം പറഞ്ഞപ്പോള്‍ അവരെ അത് ബാധിച്ചതായി തോന്നിയില്ലെന്നും വീട്ടുജോലിക്കാരന്‍ പറഞ്ഞു. കുട്ടി മരിച്ചതായി തോന്നിയെന്നും പറഞ്ഞിട്ടും അമ്മയ്ക്ക് കുലുക്കമുണ്ടായില്ല. പ്രശ്നത്തില്‍ താന്‍ പ്രതിയാവുമോയെന്ന ഭീതി തോന്നിയതോടെയാണ് നാട് വിടാന്‍ ശ്രമിച്ചതെന്നും ഇയാള്്‍ വിശദമാക്കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ വിവരം അറിയിക്കാത്തതിന് വീട്ടുജോലിക്കാരനെയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ മുഖ്യമന്ത്രി എത്തേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം; സ്ഥിതിഗതികൾ സംഘർഷഭരിതമെന്ന് പൊലീസ്

Next Post

അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം; കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു, പൊസിഷന്‍ കാത്തിരിക്കുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആന, പുലി, കടുവ, കണ്ടാമൃഗം തുടങ്ങി വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നു; കണക്കുമായി കേന്ദ്രമന്ത്രി

അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം; കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു, പൊസിഷന്‍ കാത്തിരിക്കുന്നു

തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി കബളിപ്പിച്ചെന്ന് പരാതി; വനിതാ എഎസ്ഐ അറസ്റ്റിൽ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

പ്രതിരോധശേഷി കൂട്ടാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം ; ദിവസവും ഇലക്കറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

രക്ഷിക്കാനായില്ല; 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In