• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; പിരിച്ചത് 324 കോടി: ബോര്‍ഡില്‍ 283 താല്‍ക്കാലികക്കാര്‍

by Web Desk 04 - News Kerala 24
April 28, 2023 : 1:51 pm
0
A A
0
ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; പിരിച്ചത് 324 കോടി: ബോര്‍ഡില്‍ 283 താല്‍ക്കാലികക്കാര്‍

തിരുവനന്തപുരം∙ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്. 39 കോടി രൂപ അധികം പിരിച്ചു.

കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സൈസ് പിരിച്ചിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി മുടങ്ങി. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയാണ് പെൻഷൻ നൽകിയത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിൽ ജോലി ചെയ്യുന്നത് 283 താൽക്കാലിക ജീവനക്കാരും 15 സ്ഥിരം ജീവനക്കാരുമാണ്. പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരാണ് പലരും. കുടിശിക പിരിച്ചെടുക്കുന്നതിനാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.

കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണ് തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തിൽ ബോർഡിന് ഒടുക്കേണ്ടത്. 1995 നവംബറിന് മുൻപ് നിർമിച്ച കെട്ടിടങ്ങൾ സെസ് നൽകേണ്ടതില്ല. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സൈസില്ല. എന്നാൽ, 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വന്നാൽ സെസ് ബാധകമാകും.

1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും ചട്ടങ്ങളും പ്രകാരം ബില്‍ഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പ് തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. ലേബർ ഓഫിസർമാർക്കാണ് തുക പിരിച്ചെടുക്കേണ്ട ഉത്തരവാദിത്തം. കെട്ടിടം നിർമിക്കുമ്പോഴും പൂർത്തിയാകുമ്പോഴും അടയ്ക്കുന്ന ഫീസിനു പുറമേ വാർഷിക വസ്തു നികുതിയും അടയ്ക്കുന്ന ജനങ്ങളിൽനിന്നാണ് സെസ് ഈടാക്കുന്നത്.

∙ സെസായി പിരിച്ചെടുക്കുന്നത് കോടികൾ
2014–15: സെസ് കലക്‌ഷൻ–175,30,79,428 രൂപ
2015–16: സെസ് കലക്‌ഷൻ–189,00,10,118

2016–17:സെസ് കലക്‌ഷൻ–203,57,70,267

2017–18:സെസ് കലക്‌ഷൻ–192,45,00,853

2018–19:സെസ് കലക്‌ഷൻ–248,95,41,013

2019–20:സെസ് കലക്‌ഷൻ–235,26,10,369

2020–21:സെസ് കലക്‌ഷൻ–229,59,96,194

2021–22:സെസ് കലക്‌ഷൻ–285,60,38,439

2022–23(ഫെബ്രുവരി വരെ):324,45,78,213

തൊഴിലാളികളിൽനിന്ന് പ്രതിമാസം 50 രൂപ നിരക്കിൽ വർഷം 600 രൂപയാണ് അംശാദായമായി ഈടാക്കുന്നത്. 2015 മുതൽ 280 കോടി രൂപയാണ് ഇങ്ങനെ ബോർഡിലേക്കെത്തിയത്.

കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിശദീകരണം: നടപടികൾ കർശനമാക്കിയതാണ് സെസ് തുക കൂടാൻ കാരണം. 57.63 കോടി രൂപയാണ് മാസം പെൻഷനായി വേണ്ടിവരുന്നത്. കുടുംബ പെൻഷൻ 800 രൂപയാണ്. അപകടമരണത്തിന് 2 ലക്ഷം രൂപയാണ് നൽകേണ്ടത്. ആശ്വാസ ചികില്‍സാ സഹായമായി 25,000 രൂപ അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ട്. ഇപ്പോൾ ലഭിക്കുന്ന തുകയിൽനിന്ന് അതെല്ലാം നൽകാന്‍ കഴിയുന്നില്ല.

ഇപ്പോൾ സെസ് പിരിക്കുന്നത് തൊഴിൽ വകുപ്പാണ്. തദ്ദേശ വകുപ്പിനെ ഏൽപ്പിക്കുന്നതോടെ കൂടുതൽ തുക പിരിക്കാനും പ്രതിസന്ധി മറികടക്കാനാകും കഴിയും. ബോർഡിൽ സ്പെഷൽ റൂൾസ് ഇല്ലാത്തിനാലാണ് സ്ഥിര നിയമനം നടത്താത്തത്. ഇതിനായി സർക്കാരിലേക്ക് പലതവണ കത്തുകളെഴുതി. താൽക്കാലിക നിയമനം നടത്തിയത് വർഷങ്ങൾക്ക് മുൻപായതിനാൽ അതിന്റെ മാനദണ്ഡങ്ങൾ വ്യക്തമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു; ആക്രമിച്ചത് ഭക്ഷണം നൽകാനെത്തിയപ്പോൾ

Next Post

‘മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ല, വിനു പറഞ്ഞത് ശരിയാണ്’: ടി പത്മനാഭൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ല, വിനു പറഞ്ഞത് ശരിയാണ്’: ടി പത്മനാഭൻ

'മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ല, വിനു പറഞ്ഞത് ശരിയാണ്': ടി പത്മനാഭൻ

എയര്‍ ഇന്ത്യ ഇന്ന് ടാറ്റയ്ക്കു കൈമാറും ; എന്‍. ചന്ദ്രശേഖരന്‍ മോദിയെ സന്ദര്‍ശിച്ചേക്കും

1000-ലധികം പൈലറ്റുമാരെ തേടി എയർ ഇന്ത്യ; നിയമനം പുതുക്കിയ ശമ്പള ഘടനയിലെ തർക്കത്തിനിടെ

പിടിതരാതെ അരിക്കൊമ്പൻ, ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വനം മന്ത്രി

പിടിതരാതെ അരിക്കൊമ്പൻ, ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വനം മന്ത്രി

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

നേരിയ കൊവിഡ് 19 അണുബാധ പോലും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ​പഠനം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍…

അമിതഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ ജ്യൂസുകൾ കൂടി ഉൾപ്പെടുത്തൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In