തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ. ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും ഉപകരാർ കമ്പനികളുടെ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിർവ്വഹണ സഹായികളെന്ന് എസ്ആർഐടി. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് നൽകിയത് 100ൽ 95 മാർക്കാണ്. അതേസമയം, മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജറെ പോലെ സംസാരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു.
ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കടലാസ് കമ്പനി കളുടെ മാനേജരെപോലെ സം സാരിക്കുന്നു.ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല.സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്.ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും.ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ.അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ല.ഇത്തരം സംവിധനങ്ങൾ ഇങ്ങനെയാക്കുന്നതിൽ ദു:ഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.