ചെന്നൈ : മുതിർന്ന മാധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കൊൽക്കൊത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദ സ്റ്റേറ്റ്സ്മാനിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന സാം സീനിയർ എഡിറ്ററായാണ് വിരമിച്ചത് . ഇന്ത്യാ ടുഡെ, ഡെക്കാൻ ക്രോണിക്കിൾ എന്നിവയിലും പ്രവർത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷൻ തുടങ്ങിയപ്പോൾ കൺസൾട്ടന്റ് എഡിറ്ററായിരുന്നു. അടിയന്തരാവസ്ഥയിൽ എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി പി. രാജൻ പോലീസ് കസ്റ്റഡിയിൽ മരിച്ച വാർത്ത ആദ്യമായി ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാർത്താണ്ഡമാണ് സ്വദേശം.