ഉറക്കത്തില്‍ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. അത്തരം കൂര്‍ക്കംവലി കാരണം മറ്റുള്ളവരുടെ ഉറക്കം പോകുന്നുണ്ടോ? ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കംവലി. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും.
മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം ചിലര്‍ കൂർക്കംവലിക്കുന്നത്. കാരണം കണ്ടെത്തി ഇതിന് ചികിത്സിക്കുന്നതാണ് ഉചിതം. ഇതിനായി ഒരു ഡോക്ടറെ കാണുന്നതും നല്ലതാണ്. എന്തായാലും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
- രണ്ട്…
- അതുപോലെ തന്നെ പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
- മൂന്ന്…
- ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തുന്നതും നല്ലതാണ്. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.
- നാല്…
- മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടാം.
- അഞ്ച്…
- കൂര്‍ക്കംവലിയുടെ മറ്റൊരു മുഖ്യ കാരണങ്ങളിലൊന്ന് അമിത വണ്ണമാണ്. വണ്ണം കുറച്ചാൽ കൂർക്കംവലിയും കുറയാം എന്നാണ് വിദഗ്ര്‍ പറയുന്നത്.
- ആറ്…
- ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.
- ഏഴ്…
- ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാം.
- എട്ട്…
- അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.
- ഒമ്പത്…
- നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കാം.
- പത്ത്…
- വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.