• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജ്റം​ഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺ​ഗ്രസ്, നിരോധിക്കുമെന്നും വാ​ഗ്ദാനം

by Web Desk 06 - News Kerala 24
May 3, 2023 : 11:10 am
in India, News
Reading Time: 1 min read
0
A A
0
ബജ്റം​ഗ്ദളിനെ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കോൺ​ഗ്രസ്, നിരോധിക്കുമെന്നും വാ​ഗ്ദാനം

ബെംഗളൂരു: ഹിന്ദു സംഘടനയായ ബജ്റം​ഗ്ദളിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കർണാടകയിലെ കോൺ​ഗ്രസ് പ്രകടന പത്രിക. പോപ്പുലർ ഫ്രണ്ട്, ബജ്റം​ഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാ​ഗ്ദാനം. എന്നാൽ, കോൺ​ഗ്രസിനെതിരെ ബജ്റം​ഗ്ദൾ രം​ഗത്തെത്തി. ചൊവ്വാഴ്ചയാണ് കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. നിയമവും ഭരണഘടനയും പവിത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള സംഘടനകൾക്കും വ്യക്തികൾക്കും എതിരെ ഉറച്ച നടപടിയെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടന പത്രികയിൽ പറയുന്നു. ബസവരാജ് ബൊമ്മൈ സർക്കാർ അടുത്തിടെ ഇല്ലാതാക്കിയ മുസ്‌ലിംകൾക്കുള്ള 4% സംവരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം സംവരണം 50% ൽ നിന്ന് 75% ആയി ഉയർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പ്രകടനപത്രിക പറയുന്നു.

നിരോധിക്കുമെന്ന കോൺ​ഗ്രസ് വാ​ഗ്ദാനത്തിനെതിരെ ബജ്റം​ഗ്ദൾ, വിഎച്ച്പി സംഘടനകൾ രം​ഗത്തെത്തി. പലയിടത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോൺ​ഗ്രസ് ഓഫിസുകൾക്ക് മുന്നിൽ പ്രകടന പത്രിക കത്തിക്കുയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബജ്റം​ഗ്ദളിനെ ഉപമിച്ചത് ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്ന് പ്രവർത്തർ പറഞ്ഞു. കോൺ​ഗ്രസിനെതിരെ വ്യാപക പ്രതിഷേധം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തുമെന്നും എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തുമെന്നും എസ് ടി സംവരണം മൂഏഴ് ശതമാനമാക്കുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രധാനവാഗ്ദാനങ്ങള്‍. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം,  എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്,  അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപ എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ മഞ്ഞൾ സഹായിക്കുമോ? ​പഠനങ്ങൾ പറയുന്നു

Next Post

മണിക്കൂറുകളുടെ കാത്തിരിപ്പ് അവസാനിച്ചു; അരിക്കൊമ്പൻ റേഞ്ചിലെത്തി; വനത്തിൽ അലഞ്ഞു നടക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

മണിക്കൂറുകളുടെ കാത്തിരിപ്പ് അവസാനിച്ചു; അരിക്കൊമ്പൻ റേഞ്ചിലെത്തി; വനത്തിൽ അലഞ്ഞു നടക്കുന്നു

സ്വർണവില വീണ്ടും ഇടിഞ്ഞു

റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണ വില; കാരണം ഇതാണ്

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'എഐ ക്യാമറ ഇടപാടിൽ സർവത്ര ​ഗൂഢാലോചന, മുഖ്യമന്ത്രി മൗനം വെടിയണം'; ഇത് അവസാന ചാൻസെന്ന് വി ഡി സതീശൻ

കൂട്ടബലാത്സം​ഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തർക്കത്തിൽ  യുവാക്കളെ കുടുക്കാനെന്ന് പൊലീസ്

പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി, അഞ്ച് മാസത്തിനിടെ വധുവായി വിറ്റത് രണ്ട് തവണ, സംഭവം മധ്യപ്രദേശില്‍

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

രാഹുലിന്റെ അയോഗ്യത; ഹൈക്കോടതി വിധി വേനലവധിക്ക് ശേഷം മാത്രം, സുപ്രിംകോടതിയെ സമീപിക്കുന്നത് ആലോചനയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021