ആലപ്പുഴ : ആലപ്പുഴ കൈനകരി തോട്ടുവത്തലയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികള്‍ ആയ അപ്പച്ചന്, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുറ്റത്തെ മാവില്‍ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു.