ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. സതേൺ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഓരോ വ്യായാമ കാലയളവിലും സന്നദ്ധപ്രവർത്തകരുടെ ഹൃദയമിടിപ്പ് വ്യതിയാനം വർദ്ധിക്കുകയും അവരുടെ രക്തത്തിൽ പ്രചരിക്കുന്ന അമിലോയിഡ്-ബീറ്റ പെപ്റ്റൈഡുകളുടെ അളവ് പരീക്ഷണത്തിന്റെ നാലാഴ്ചയ്ക്കുള്ളിൽ കുറയുകയും ചെയ്തു.
ആഴത്തിലുള്ള ശ്വാസോച്ഛ്വാസം തലച്ചോറിലെ മൂടൽമഞ്ഞ് കുറയ്ക്കുകയും ഫോക്കസ് മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. സമ്മർദപൂരിതമായ കാലഘട്ടങ്ങളിൽ, വളരെയധികം നോറാഡ്രിനാലിൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും.
ഒരു വ്യക്തിയുടെ ഓർമശക്തിയെയും മറ്റ് പ്രധാന മാനസിക പ്രവർത്തനങ്ങളെയും നശിപ്പിക്കുന്ന ഒരു രോഗമാണ് അൽഷിമേഴ്‌സ്. മെമ്മറി, പെരുമാറ്റം, ചിന്ത എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണിത്. ആരോഗ്യകരമായ ജീവിതം അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ലാൻസെറ്റ് ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
അൽഷിമേഴ്‌സ് രോഗമുള്ളവരിൽ 40 ശതമാനം പേർക്കും കാര്യമായ വിഷാദരോഗം ഉണ്ടെന്ന് വിദഗ്ധർ കണക്കാക്കുന്നു. അൽഷിമേഴ്‌സ് ഉള്ള ഒരാളിൽ വിഷാദരോഗം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. കാരണം ഡിമെൻഷ്യയും ഇതേ ലക്ഷണങ്ങൾക്ക് കാരണമാകും.
ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാൻ ആഴത്തിലുള്ള, ശരിയായ ശ്വസനം അനിവാര്യമാണ്. ശരിയായി ശ്വസിക്കുന്നത് ശ്രദ്ധ മാത്രമല്ല, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം (stress) ഒഴിവാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ശ്വസനരീതികളുണ്ട്.
‘ബെല്ലോസ് ബ്രീത്ത്’ എന്നറിയപ്പെടുന്ന പ്രാണായാമം മികച്ചൊരു ശ്വസന വ്യായാമമാണ്. ഭസ്ത്രിക പ്രാണായാമം മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക അഗ്നിയെ ഉത്തേജിപ്പിക്കുന്നു. എല്ലാ തലങ്ങളിലും ശരിയായ ദഹനത്തെ പിന്തുണക്കുന്നു.