• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുൻ കാമുകിയെ കൊലപ്പെടുത്തി, മൃതദേഹം കോളേജ് ക്യാമ്പസിൽ ഒളിപ്പിച്ചു, യുവാവ് പിടിയിൽ

by Web Desk 06 - News Kerala 24
May 4, 2023 : 1:10 pm
0
A A
0
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മെഹ്‌സാന: ഗുജറാത്തിൽ യുവാവ് മുൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളേജ് ക്യാമ്പസിൽ ഒളിപ്പിച്ചു.  മെഹ്‌സാന ജില്ലയിലെ വദസ്മയിലുള്ള ഒരു ഫാർമസി കോളേജ് വിദ്യാർത്ഥിനിയെ ആണ് അതേ കോളേജിലെ വിദ്യാർത്ഥിയായ യുവാവ് കൊലപ്പെടുത്തിയത്. ഏപ്രിൽ 28നാണ് സംഭവം. യുവതിയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ ഏപ്രിൽ 29ന്  കോളേജ് ക്യാമ്പസിനുള്ളില്‍ പുതിയതായി നിർമ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവും യുവതിയും തമ്മിൽ നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഒന്നര വർഷം മുമ്പ് പെണ്‍‌കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീട്  യുവതി മറ്റൊരു യുവാവുമായി സൌഹൃദത്തിലായിരുന്നു. ബന്ധം വേർപെട്ടതിലും മുൻ കാമുകി മറ്റൊരാളുമായി സംസാരിക്കുന്നതിലും യുവാവ് പ്രകോപിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 28ന് നേരത്തെ വാങ്ങിയിരുന്ന നോട്ടുബുക്ക് നൽകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കോളേജ്  ക്യാമ്പസിന്‍റെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് യുവതിയെ ചോദ്യം ചെയ്തു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വലിച്ചിഴച്ച് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് പെൺകുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയയ യുവാവിനെ സ്വദേശമായ വൽസാദ് ജില്ലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്, ചോദ്യം ചെയ്യലിൽ പ്രതി താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷമം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊള്ളാച്ചി കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ

Next Post

ഉയർന്ന നിരക്കിൽ സ്വർണം; വർദ്ധന തുടർന്നേക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്വർണവില വീണ്ടും ഇടിഞ്ഞു

ഉയർന്ന നിരക്കിൽ സ്വർണം; വർദ്ധന തുടർന്നേക്കും

എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

'ഐടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണം'-ചെന്നിത്തല

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

'ഡയറക്ടറുടെ പദവിയിലേക്ക് പരിഗണിക്കാന്‍ ഇഡിയില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ?'; വിമര്‍ശനവുമായി സുപ്രീം കോടതി

കൂടുതൽ ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ

കൂടുതൽ ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ

‘ദ്രാവിഡ മാതൃക ഭരണം എന്നൊന്നില്ല,കാലഹരണപ്പെട്ടസങ്കൽപ്പമാണത്’സ്റ്റാലിന്‍ സർക്കാരിനെതിരെ ഗവർണർ ആർ എൻ രവി

'ദ്രാവിഡ മാതൃക ഭരണം എന്നൊന്നില്ല,കാലഹരണപ്പെട്ടസങ്കൽപ്പമാണത്'സ്റ്റാലിന്‍ സർക്കാരിനെതിരെ ഗവർണർ ആർ എൻ രവി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In