അബുദാബി: സൗദി സന്ദർശനത്തിന്‍റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. ഔദ്യോഗിക ഓഫറാണ് അടുത്ത സീസണിലേക്കുള്ള ഓഫറാണ് ക്ലബ് മുന്നോട്ട് വച്ചിരിക്കുന്നത്. പിഎസ്ജി വിടുമെന്നതിന് പിന്നാലെ മെസിക്ക് ലഭിച്ചിരിക്കുന്ന ഏക ഓഫറും ഇതാണെന്നാണ് മെസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് 400 മില്യണ്‍ ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഫലം.
പഴയ ക്ലബ്ബായ ബാര്‍സിലോണയിലേക്ക് മെസി തിരികെ പോയേക്കുമെന്ന സൂചനകള്‍ക്കിടെയിലാണ് വാര്‍ഷിക വരുമാനം 400 മില്യണ്‍ ഡോളറുമായി അല്‍ ഹിലാല്‍ എത്തുന്നത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതാണ് പിഎസ്ജി അധികൃതരെ ചൊടിപ്പിച്ചത്. മൂന്നാം സീസണിലേക്ക് മെസിയുമായി ക്ലബ് കരാര്‍ പുതുക്കില്ലെന്ന് ഇതോടെ സൂചനകള്‍ വന്നിരുന്നു. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലിയോണല്‍ മെസി. ക്രിസ്റ്റ്യാണോ റൊണാള്‍ഡോയ്ക്ക് സൗദി ഫുട്ബോള്‍ ക്ലബായ അല്‍ നസറിലെത്തിയത് 220 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തിനാണെന്നാണ് റിപ്പോര്‍ട്ട്.
സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിന് പോലും താരത്തിന് അനുമതി നൽകില്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. ഇതോടെയാണ് മെസി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. പി എസ് ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.