ജാർഖണ്ഡിൽ നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണത്തെ ചൊല്ലി തർക്കം, പിന്നാലെ തമ്മില്‍ തല്ല്. വിവാഹ വീട് സംഘർഷഭരിതമായതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെതുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാർഖണ്ഡിലെ ഗിരിദിയിലെ പത്രോഡി ഗ്രാമത്തിൽ ശങ്കർ യാദവിന്‍റെ വീട്ടിൽ നടന്ന വിവാഹ ആഘോഷ പരിപാടികയാണ് സംഘർഷത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോസംഭവങ്ങളുടെ തുടക്കം. വിവാഹത്തിനെത്തിയ ഒരാൾ രാത്രിയില്‍ കഴിക്കാനായി പൂരി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് അത് ലഭിച്ചില്ല. ഇതിനെതുടർന്നാണ് പ്രകോപിതനായ ഇയാള്‍ വിവാഹത്തിന് ക്ഷണിക്കപ്പെടാത്തിരുന്ന പുറത്ത് നിന്നുള്ള ചില പരിചയക്കാരെ വിളിച്ചു വരുത്തുകയും തനിക്ക് പൂരി തരാത്തത് ചോദ്യം ചെയ്യുകയും ചെയ്തതു. ഇതോടെ വിവാഹ വീട്ടിൽ അതിഥികൾ രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം അസഭ്യവർഷം നടത്തുകയും ഒടുവിൽ കാര്യങ്ങൾ കയ്യാങ്കളിൽ എത്തുകയുമായിരുന്നു.
ഇതിനിടയിൽ ചിലർ വിവാഹ വീട്ടിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. മറ്റ് ചിലര്‍ ആയുധങ്ങളുമായി എത്തി അക്രമം തുടര്‍ന്നു. സംഘര്‍ഷത്തില്‍ നാലോളം പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമമായ ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. ഒടുവില്‍ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൻ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പ്രശ്നങ്ങൾ ശാന്തമാക്കുകയായിരുന്നു. ഇതിനിടെ വിവാഹ വീടിന് നേരെ കല്ലെറിഞ്ഞ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ഉറപ്പി. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമല്ല ഭക്ഷണത്തെ ചൊല്ലി വിവാഹ ആഘോഷങ്ങളിൽ വാക്കുതർക്കങ്ങളും കലഹങ്ങളും ഉണ്ടാകുന്നത്. മുമ്പും സമാനമായ രീതിയില്‍ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.