• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുണ്ടൽപേട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സൂപ്പർ താരങ്ങളെ ഇറക്കി ബിജെപി പ്രചാരണം, വീടുകൾ കയറിയിറങ്ങി കോൺഗ്രസും

by Web Desk 06 - News Kerala 24
May 7, 2023 : 11:22 am
in Kerala, News
0
A A
0
ഗുണ്ടൽപേട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സൂപ്പർ താരങ്ങളെ ഇറക്കി ബിജെപി പ്രചാരണം, വീടുകൾ കയറിയിറങ്ങി കോൺഗ്രസും

ഗുണ്ടൽപേട്ട്: വയനാടിന്‍റെ അതിർത്തി മണ്ഡലമായ ഗുണ്ടൽപേട്ടിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാർഷിക ഗ്രാമത്തിൽ വാഗ്ദാനങ്ങൾ എറിഞ്ഞ് വോട്ട് കൊയ്യാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.  കന്നുകാലി പരിപാലനവും കൃഷിയും ഉപജീവനമാക്കിയവരാണ് ഗുണ്ടൽപേട്ടിലെ ഭൂരിഭാഗം പേരും. കന്നഡ മണ്ണിൽ പൊന്നുവിളയച്ചവരിൽ മലയാളികളുമുണ്ട്. ചാമരാജ്നഗർ ജില്ലയിലുൾപ്പെട്ട മണ്ഡലമാണിത്.

സീറ്റ് നിലനിർത്താൻ കന്നഡ സൂപ്പർ താരങ്ങളെ രംഗത്തിറക്കിയാണ് ബിജെപിയുടെ പ്രചാരണം. സിറ്റിങ്ങ് എംഎൽഎ ആയ സി.എസ് നിരഞ്ജൻ കുമാറിനെയാണ് വീണ്ടും രംഗത്തിറക്കിയത്. കോൺഗ്രസും ജെഡിഎസും മാത്രം ഭരിച്ചിരുന്ന മണ്ഡലത്തിൽ 2018 ൽ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.

വീടുകൾ കയറിയും ഊരുകൂട്ടം വിളിച്ചുചേർത്തുമാണ് കോൺഗ്രസിന്‍റെ പ്രചാരണം. മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ വിജയിച്ച മുൻ എംഎൽഎ എച്ച്എസ് മഹാദേവ പ്രസാദിന്‍റെ മകൻ ഗണേഷ് പ്രസാദാണ് സ്ഥാനാർത്ഥി. അന്തരിച്ച മഹാദേവ പ്രസാദിനോട് മണ്ഡലത്തിലെ വോട്ടർമാർക്കുള്ള വൈകാരിക അടുപ്പം മകന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.  ജെഡിഎസിന് വേണ്ടി കഡബൂർ മഞ്ജുനാഥും മത്സരിക്കുന്നു. വൊക്കലിഗ, ലിംഗായത്ത്, ദളിത് വോട്ടുകൾ ഒരേപോലെ മണ്ഡലത്തിൽ നിർണായകമാണ്.

അതേസമയം, കർണാടകത്തിൽ പരസ്യപ്രചാരണം നാളെ അവസാനിരിക്കെ ബെംഗളുരുവിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. രാവിലെ 9 മണിക്ക് ബെംഗളുരുവിലെ തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജംഗ്‍ഷൻ വരെയാണ് റോഡ് ഷോ. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് ഷോ നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് ശിവമൊഗ്ഗ റൂറലിലും, വൈകിട്ട് മൂന്നരയ്ക്ക് നഞ്ചൻഗുഡിലും മോദിയുടെ റോഡ് ഷോ ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശമ്പളം വൈകുന്നു, കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍

Next Post

മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; ജാഗ്രതാ നിർദ്ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

മെയ് 10 വരെ കേരളത്തിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത, ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; ജാഗ്രതാ നിർദ്ദേശം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

സീസണായാൽ മാങ്ങയും ചക്കയും തേടി കാടിറങ്ങും, കിട്ടിയില്ലെങ്കിലും പരിഭവമില്ല: ഇത് ചില്ലിക്കൊമ്പൻ

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

'ലോകമെന്തെന്ന് നേരിട്ട് മനസിലാക്കാനാണ് വിദേശ യാത്രകൾ', ന്യായീകരിച്ച് മന്ത്രി റിയാസ്

ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനെ പാകിസ്ഥാനില്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനെ പാകിസ്ഥാനില്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

അരിക്കൊമ്പൻ: കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്; മേഘമലയിൽ ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021