• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യാമറ വിവാദം സർക്കാരിന്റെ നേട്ടങ്ങൾ മറയ്‌ക്കാൻ; സതീശനും ചെന്നിത്തലയും കോടികളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
May 7, 2023 : 4:14 pm
0
A A
0
ക്യാമറ വിവാദം സർക്കാരിന്റെ നേട്ടങ്ങൾ മറയ്‌ക്കാൻ; സതീശനും ചെന്നിത്തലയും കോടികളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം > എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ്‌ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 100 കോടിയുടെ അഴിമതിയെന്നാണ്‌ വി ഡി സതീശൻ പറയുന്നത്‌. 132 കോടിയെന്ന്‌ രമേശ്‌ ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സർക്കാരിന്റെ നൂറ്‌ ദിന കർമ പരിപാടിക്ക്‌ വൻ ജനപിന്തുണയാണുള്ളത്‌. ഇത്‌ മറച്ചുപിടിക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണ്‌. ആഗോളവൽക്കരണ നയത്തെ എതിർക്കുന്ന കേരളത്തിലെ സർക്കാരിനെതിരായി കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ കോൺഗ്രസും അപവാദ പ്രചാരവേല സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട്‌ പ്രാവർത്തികമാകാൻ പോകുന്ന പദ്ധതികളെ മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നു.

അഴിമതിയാണെന്ന്‌ കാണിക്കാൻ രേഖ കയ്യിലുണ്ടെന്ന്‌ പദ്ധതിയുടെ ഒന്നാംഭാഗം മാത്രം നോക്കിയാണ്‌ സതീശനും ചെന്നിത്തലയും പറയുന്നത്‌. രണ്ടാംഭാഗം നോക്കിയിട്ടില്ല. എല്ലാം ആർക്കും ലഭ്യമാകുന്ന രേഖകളാണിത്‌. മാധ്യമങ്ങൾ ഇത്‌ പ്രസിദ്ധീകരിച്ചാൽ മാത്രം പോര. വായിച്ചുനോക്കണം. തെറ്റായ പ്രചാരവേല നടത്താൻ ശ്രമിക്കുകയാണ്‌. ആർഎസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. പ്രതിപക്ഷ നേതൃത്വത്തിൽ വടംവലിയാണ്‌. സതീശൻ പറയുന്നതിലും കൂടുതൽ പറയണമെന്നാണ്‌ ചെന്നിത്തലയുടെ ഉന്നം. അടുത്ത തവണ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചാണിത്‌.

ക്യാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനങ്ങൾ കുറഞ്ഞു. ക്യാമറയിൽ റെക്കോർഡ് ചെയ്യുന്ന വിഡിയോകൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ തന്നെ പറയുന്നുണ്ട്.

232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്‌ടി 35.76 കോടിയാണ്. ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി?.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്‌ മാധ്യമങ്ങളിൽ പ്രധാന വാർത്ത. മണിപ്പുരിലെ പ്രശ്‌നം ഇവിടെ വാർത്തയല്ല. ക്രിസ്‌ത്യാനികളെ വലിയ രീതിയിൽ സ്വാധീനിക്കാനാണ്‌ കേരളത്തിലെ ബിജെപി ശ്രമിക്കുന്നത്‌. അതേസമയം അവർതന്നെ മണിപ്പൂരിൽ ക്രിസ്‌ത്യൻ വിഭാഗത്തിനെതിരായി ആക്രമണം നടത്തുന്നു. മതനിരപേക്ഷ ഉള്ളടക്കത്തിലുള്ള സംസ്ഥാനമാണ്‌ മണിപ്പുർ. ബിജെപി ഭരണത്തിന്‌ കീഴിൽ ജനങ്ങളുടെ ജീവിതംതന്നെ മോശം സ്ഥിതിയിലായി. സാമുദായിക അടിസ്ഥാനത്തിൽ സംവരണം പ്രഖ്യാപിച്ച്‌ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയാണ്‌ ചെയ്‌തത്‌. വർഗീയത ആളിക്കത്തിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണ്‌. മതസൗഹാർദത്തെ തകർക്കുകയാണ്‌ ബിജെപി സർക്കാർ. മണിപ്പുരിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനം മുഴുവൻ ഇടപെടുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാരവനിൽ ഇരുന്ന് ലഹരി ഉപയോ​ഗിക്കുന്നവരുണ്ട്: സെറ്റുകളിലെ ലഹരി ഉപയോ​ഗത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

Next Post

തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത

തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത

അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും

അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; വീണ്ടുമെത്തിയപ്പോൾ പിടിവീണു, സംഭവം അടിമാലിയിൽ

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; വീണ്ടുമെത്തിയപ്പോൾ പിടിവീണു, സംഭവം അടിമാലിയിൽ

വിസിറ്റിങ് വിസയിൽ പിതാവിന്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

വിസിറ്റിങ് വിസയിൽ പിതാവിന്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

ഓണ്‍ലൈന്‍ വീഡിയോകൾ ഭരണകൂടം സെൻസർ ചെയ്യുന്നു; ചൈനയിലെ ദാരിദ്ര്യം പുറത്തറിയാത്തതാണെന്ന് റിപ്പോർട്ട്

ഓണ്‍ലൈന്‍ വീഡിയോകൾ ഭരണകൂടം സെൻസർ ചെയ്യുന്നു; ചൈനയിലെ ദാരിദ്ര്യം പുറത്തറിയാത്തതാണെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In