• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

by Web Desk 04 - News Kerala 24
May 7, 2023 : 6:41 pm
in India, News
Reading Time: 1 min read
0
A A
0
ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

അഹമ്മദാബാദ് > ​ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാൽപ്പതിനായിരത്തിൽ അധികം സ്‌ത്രീകളെ കാണാതായെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി ) യുടെ കണക്കുകളാണ് പുറത്തു വന്നത്. ഇതു പ്രകാരം 41,621 സ്‌ത്രീകളെയാണ് ​ഗുജറാത്തിൽ നിന്നും കാണാതായിട്ടുള്ളത്. 2016 മുതൽ 2020 വരെയുള്ള കണക്കാണിത്. 2016ൽ 7015, 2017 7712, 2018ൽ 9246, 2019ൽ 9268, 2020ൽ 8290 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.2021ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019- 20 വർഷത്തിൽ മാത്രം അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്‌ത്രീകളെ കാണാതായിട്ടുണ്ട്. ഇതു കൂടാതെടുള്ള കണക്കാണ് എൻസിആർബി പുറത്തുവിട്ടിരിക്കുന്നത്.

കാണാതായ സ്‌ത്രീകളിൽ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈം​ഗികവൃത്തിക്കായി കയറ്റി അയയ്‌ക്കപ്പെടുകയാണെന്ന് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനും ​ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. ‘കാണാതാകുന്നത് സം​ബന്ധിച്ച പരാതികൾ പലപ്പോഴും വേണ്ടത്ര ​ഗൗരവത്തോടെ പൊലീസ് പരി​ഗണിക്കാറില്ല. കൊലപാതകകങ്ങളേക്കാൾ ​ഗൗരവമായി പരി​ഗണിക്കപ്പെടേണ്ടവയാണ് ഇത്തരം കേസുകൾ’- സിൻഹ കൂട്ടിച്ചേർത്തു.

കാണാതാകുന്ന പെൺകുട്ടികളിൽ ഭൂരിഭാ​ഗത്തെയും മനുഷ്യക്കടത്തുസംഘം കടത്തിക്കൊണ്ടു പോവുകയാണെന്നും അവിടെയെത്തിച്ച് വിൽക്കുകയാണ് ചെയ്യാറെന്നും മുൻ എഡിജിപി രാജൻ പ്രിയ​ദർശിനി പറഞ്ഞു.’ബിജെപി നേതാക്കൾ കേരളത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ഗുജറാത്തിൽ നിന്നും കാണാതായിരിക്കുന്ന 40,000ൽ അധികം സ്‌ത്രീകളെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല’- ​ഗുജറാത്ത് കോൺ​ഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നാടാണിതെന്നും ഹിരേൻ കൂട്ടിച്ചേർത്തു. ​

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ സ്വയം അപഹാസ്യനാവുന്നുവെന്ന് കെ. സുരേന്ദ്രൻ

Next Post

അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

കാർ വാടകയ്ക്കെടുത്തു, സ്ത്രീയും കുട്ടികളും മറ; 94 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

കാർ വാടകയ്ക്കെടുത്തു, സ്ത്രീയും കുട്ടികളും മറ; 94 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

പുറത്തുവന്നത് അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റം; കോണ്‍ഗ്രസ് നിയമനടപടിക്ക്: സുധാകരൻ

പുറത്തുവന്നത് അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റം; കോണ്‍ഗ്രസ് നിയമനടപടിക്ക്: സുധാകരൻ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

പി.എഫ്‌.ഐ ബന്ധമെന്ന്; സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഷുഹൈബ് എ.ടി.എസ് കസ്റ്റഡിയിൽ

പി.എഫ്‌.ഐ ബന്ധമെന്ന്; സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഷുഹൈബ് എ.ടി.എസ് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021