കോഴിക്കോട്: നീറ്റ് പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂറിലേറെ വൈകിയാണ്. 480 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പർ എത്തിയില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം. പരീക്ഷ ക്രമീകരിച്ചത് 3 ഹാളുകളിലായിട്ടാണ്. രണ്ട് ഹാളുകളിലെ വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കി ഇറങ്ങി. 5.20നായിരുന്നു പരീക്ഷ തീരേണ്ടത്. സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നു. 7.30യോടെയാണ് പരീക്ഷ പൂര്‍ത്തിയായത്. വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയം നീട്ടി നല്‍കിയിട്ടുണ്ട്.