മലപ്പുറം: മലപ്പുറം താനൂരിൽ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തെരച്ചിൽ തുടരാൻ തീരുമാനിച്ചു. അപകട സ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. നടപടി ക്രമം പൂർത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തെരച്ചിൽ തുടരുന്നത്. താനൂരിൽ അറ്റ്ലാന്റിക് എന്ന വിനോദ സഞ്ചാര ബോട്ട് മുങ്ങിയ ദുരന്തത്തിൽസ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. നിലവിൽ ആരെയും കാണാതായതായി അറിവില്ല.
നിലവിൽ ആരെയും കണ്ടുകിട്ടാനില്ല. ആരും അപകടത്തിൽപെട്ടതായി വിവരമില്ല. ഏറ്റവുമൊടുവിൽ ഒരു കുട്ടിയെ കാണാനില്ല എന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ കാണാതായ എട്ടുവയസ്സുകാരൻ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല. എന്നാൽ നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്നും നാളെയും തിരച്ചിൽ തുടർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തിൽ മരിച്ചതും.
തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവർ ഒറു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കൽ സബറുദ്ദീൻ (38), നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫഹാൻ (മൂന്നര) എന്നിവരും അപകടത്തിൽ മരിച്ചു.