തിരുവനന്തപുരം: തവനൂരിലെ യുഡുഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല താനെന്നും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നതെന്നും ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ലെന്നും ഇ പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
യൂത്ത് കോൺഗ്രസിന്റെ ജില്ലാ സമ്മേളനത്തിൽ തവനൂരിലെ ഫിറോസിന്റെ സ്ഥാനാർഥിത്വത്തെ ഇ പി രാജീവ് രൂക്ഷമായി വിമർശിച്ചിരുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഫിറോസ് തനിക്ക് സംഘിപ്പട്ടം ചാർത്തിത്തന്നെന്നും കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഒരാളോട് തനിക്ക് കോൺഗ്രസ് പാരമ്പര്യം വിശദീകരിക്കേണ്ടെന്നും രാജീവ് വ്യക്തമാക്കി.