ദില്ലി: ദി കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാൾ, തമിഴ്നാട് സർക്കാരുകൾ ‘ദി കേരള സ്റ്റോറി’ പ്രദർശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുകയാണെന്നാണ് എന്റെ വിശ്വാസം. യുവതികളെ തീവ്രവാദി സംഘടനകൾളിൽ കെണിയിൽപ്പെടുത്തി എത്തിക്കുന്നതും നിർബന്ധിത മതപരിവർത്തനവുമാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. നമ്മുടെ രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കുന്ന രാഷ്ട്രീയ സംഘടനകൾ ഇത്തരം ഭീകരവാദ രീതികൾക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്. അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.