• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടുജോലി ചെയ്ത് മടുത്തു, അമ്മായിഅമ്മയെ സ്ത്രീ പാത്രം കൊണ്ട് അടിച്ചു കൊന്നു, ദാരുണമായ സംഭവം ദില്ലിയിൽ

by Web Desk 06 - News Kerala 24
May 10, 2023 : 11:15 am
0
A A
0
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

വീട്ടുജോലികളെല്ലാം ചെയ്ത് നിരാശ ബാധിച്ച സ്ത്രീ അമ്മായിഅമ്മയെ കൊലപ്പെടുത്തി. ദാരുണമായ സംഭവം നടന്നത് ദില്ലിയിൽ. 48 -കാരിയായ സ്ത്രീയാണ് 86 -കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. ഒരു പാത്രമെടുത്ത് അടിച്ചാണ് അമ്മായിഅമ്മയെ സ്ത്രീ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത്. എന്നാലും പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

നെബ് സരായ് സ്വദേശിനിയായ ശർമ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്. സ്വദേശിയായ ഒരാൾ വിളിച്ച് പൊലീസിനോട് സുഹൃത്തിന്റെ അപാർട്‍മെന്റിൽ അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് പറഞ്ഞതിനെ തുടർന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. “പൊലീസ് സ്ഥലത്തെത്തിയപ്പോൾ, മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാൻഷി സോം അടുക്കളയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മകൻ സുരജിത് സോം, ഭാര്യ ശർമ്മിഷ്ഠ, അവരുടെ 16 വയസ്സുള്ള മകൾ ഇവരെല്ലാം 2014 മുതൽ നെബ് സരായിയിലാണ് താമസം. കൊൽക്കത്ത സ്വദേശിയായ സുരജിത്തിന്റെ അമ്മ 2022 മാർച്ച് വരെ തനിച്ചായിരുന്നു താമസം. എന്നാൽ, അവരെ കുറിച്ച് ആകുലനായിരുന്ന സുരജിത് അവർക്ക് സ്വന്തം ഫ്ലാറ്റിന്റെ എതിർവശത്തായി ഒരു ഫ്ലാറ്റ് വാടകയ്‍ക്ക് എടുത്ത് നൽകി” എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വയ്യായ്കയുണ്ടായിരുന്ന അമ്മ 2022 -ൽ ബാത്ത്‍റൂമിൽ വീണു. അപ്പോൾ കൂടുതൽ വയ്യാതെയായി, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായി. അങ്ങനെയാണ് അമ്മയെ തൊട്ടടുത്ത് താമസിപ്പിച്ചത് എന്ന് സുരജിത് പറഞ്ഞു. അമ്മയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്ലാറ്റിൽ സിസിടിവി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാൽ, അതിൽ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും മരണത്തിൽ അയൽക്കാർക്കോ ബന്ധുക്കൾക്കോ ഒന്നും ആദ്യം സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. വീണ് മരിച്ചതാകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ, വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ സ്വാഭാവിക മരണമായിരിക്കാൻ സാധ്യത ഇല്ല എന്ന് ഡോക്ടർ പറയുകയായിരുന്നു.

പിന്നാലെ, വിശദമായ അന്വേഷണം നടന്നു. തന്റെ അമ്മയും മുത്തശ്ശിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ശർമ്മിഷ്ഠയുടെ മകളും പറഞ്ഞു. പിന്നീട്, സുരജിത് സിസിടിവിയുടെ മെമ്മറി കാർഡ് താൻ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സമ്മതിച്ചു. അതിൽ ശർമ്മിഷ്ഠ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോ​ഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശർമ്മിഷ്ഠയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത് വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ

Next Post

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും ഈ രണ്ട് ചായകൾ…

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്രമേഹം ; തണുപ്പ്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏഴ് മാർ​ഗങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും ഈ രണ്ട് ചായകൾ...

പ്രതി അധ്യാപകൻ, മയക്കുമരുന്നിനടിമ, വീട്ടിലും നാട്ടിലും അക്രമണകാരി; കൈവിലങ്ങിടാത്തിരുന്നത് ​ഗുരുതര പിഴവ്

പ്രതി അധ്യാപകൻ, മയക്കുമരുന്നിനടിമ, വീട്ടിലും നാട്ടിലും അക്രമണകാരി; കൈവിലങ്ങിടാത്തിരുന്നത് ​ഗുരുതര പിഴവ്

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

സ്വർണവിലയിൽ വമ്പൻ മുന്നേറ്റം; റെക്കോർഡ് വിലയിലേക്ക് അടുക്കുന്നു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഡോക്ടര്‍ കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം, ഹൈക്കോടതിയിൽ ഉച്ചക്ക് 1.45 ന് പ്രത്യേക സിറ്റിംഗ്

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം: ‘നിയമം ശക്തമാക്കും, ഓർഡിനൻസ് ഇറക്കും’; മന്ത്രി വീണാജോർജ്ജ്

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം: 'നിയമം ശക്തമാക്കും, ഓർഡിനൻസ് ഇറക്കും'; മന്ത്രി വീണാജോർജ്ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In