കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച പൂച്ചക്കാട് സ്വദേശിയായ പ്രവാസി അബ്ദുൽ ഗഫൂറിെന്റ സഹോദരനെയും മകനെയും ഒരു സംഘം ആക്രമിച്ചു. പൂച്ചക്കാട് മീത്തൽ ബൈത്തുൽ നൂറിലെ മുഹമ്മദ് ശരീഫ് (50), മകൻ ബദറുദ്ദീൻ (19) എന്നിവരെയാണ് ആക്രമിച്ചത്. ഗഫൂറിെന്റ മരണമായി ബന്ധപ്പെട്ട കേസിൽ വീട് റെയ്ഡ് ചെയ്യാൻ പൊലീസിന് കാട്ടിക്കൊടുത്ത വിരോധത്തിനാണ് അക്രമം. കഴിഞ്ഞ ദിവസം വൈകീട്ട് 6 .30നാണ് സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് പൂച്ചക്കാട് സ്വദേശികളായ സൈഫുദ്ദീൻ, ബി.കെ. ശമ്മാസ്, ബി.കെ. അസറുദ്ദീൻ, ബി.കെ. ഉബൈസ്, ബി.കെ. റയീസ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇരുമ്പ് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. ഗഫൂറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയും നിരവധി പേരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.