ദില്ലി: ദില്ലി സര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഭരണനിര്‍വഹണത്തിന്‍റെ പൂര്‍ണ്ണാവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് അഞ്ചംഗ ഭരണ ഘടന ബെഞ്ച് വിധിച്ചു. പൊലീസ്, പൊതുക്രമം, ഭൂമി ഒഴികെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മ്മാണത്തിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ലഫ് ഗവര്‍ണറെ കരുവാക്കി കേന്ദ്ര സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ഇടപെടുന്നുവെന്ന ദില്ലി സര്‍ക്കാരിന്‍റെ ഹര്‍ജിയിലാണ് ഭരണഘടന ബെഞ്ചിന്‍റെ സുപ്രധാന വിധി. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ അടിസ്ഥാനപരമായ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു, പ്രധാന ഫയലുകള്‍ പോലും സമയചബന്ധിതമായി തീര്‍പ്പാക്കുന്നില്ല തുടങ്ങിയ വാദങ്ങള്‍ ദില്ലി സര്‍ക്കാര്‍ കോടതിയിലുന്നയിച്ചു. ദില്ലി സര്‍ക്കാരിന് എല്ലാ വിഷയങ്ങളിലും പൂര്‍ണ്ണാധികാരമില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ മുന്‍ ഉത്തരവ് മറികടന്ന ഭരണഘടന ബെഞ്ച്, ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംസ്ഥാനത്തിനുണ്ടെന്ന് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ അധികാരമില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്തത്തെ ബാധിക്കും. പൊലീസ്, ഭൂമി, പൊതുക്രമം ഒഴികെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ലഫ് ഗവര്‍ണ്ണര്‍ സര്‍ക്കാരിന്‍റെ ഉപദേശം പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന 2018ലെ ഭരണഘടനാബെഞ്ചിന്‍റെ വിധി അഞ്ചംഗബെഞ്ച് ആവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രപതി ചുമതലപ്പെടുത്തിയിരിക്കുന്ന ഭരണപരമായ അധികാരം ലഫ് ഗവര്‍ണ്ണര്‍ക്കുണ്ട്. അത് മറിടകടന്ന് എല്ലാ വിഷയങ്ങളിലും ഇടപെട്ടാല്‍ ജനാധിപത്യ സംവിധാനത്തിന്‍റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് വ്യക്തമാക്കി. ലഫ് ഗവര്‍ണ്ണറുമായി കാലങ്ങളായി തുടരുന്ന അധികാര തകര്‍ത്തില്‍ അരവിന്ദ് കെജ്രിവാൾ സര്‍ക്കാരിന് വലിയ ആശ്വാസമാകുകയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.