തിരുവനന്തപുരം> ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. സംഭവത്തില്‍, കമ്പനിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും കെ വി തോമസ് പരാതി നല്കി.മെറ്റ പ്ലാറ്റ്ഫോംസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കെ വി തോമസ് പറഞ്ഞു.