തിരുവനന്തപുരം: ലഹരിക്ക് അടിമയായി വീട്ടില്‍ ശല്യക്കാരനായ 15കാരന് വനിതാ മജിസ്ട്രേറ്റിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു. മജിസ്ട്രേറ്റിന്റെ വീട്ടില്‍ രാത്രി പൊലീസ് ഹാജരാക്കുമ്പോഴാണ് സംഭവം. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മ കുത്താനുള്ള ശ്രമം തടഞ്ഞതോടെ സ്വയം മുറിവേല്‍പ്പിക്കാനും 15കാരന് ശ്രമിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് വീട്ടില്‍ ബഹളമുണ്ടാക്കിയ കൌമാരക്കാരനെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.
വലിയതുറ സ്വദേശിയായ പതിനഞ്ചുകാരന്റെ അമ്മ തന്നെയാണ് മകന്റെ ശല്യം മൂലം പൊലീസിനെ വിളിച്ച് വരുത്തി മകനെ ജുവനൈല്‍ ഹോമിലാക്കണമെന്ന് അപേക്ഷിച്ചത്. അമ്മ മജിസ്ട്രേറ്റായ എ അനീസയോട് സംസാരിക്കുമ്പോഴായിരുന്നു പതിനഞ്ചുകാരന് വസ്ത്രത്തില്‍ ഒളിപ്പിച്ച കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ ബഹളം കേട്ടെത്തി കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പതിനഞ്ചുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അക്രമ സംഭവത്തേക്കുറിച്ച് മജിസ്ട്രേറ്റ് രേഖാമൂലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വഴി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അടുത്തിടെയായി ചെറുപ്രായക്കാരിലെ ലഹരി ഉപയോഗവും വില്പനയും വര്‍ധിപ്പിക്കുന്നുവെന്ന് വിശദമാക്കുന്നതാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള അറസ്റ്റുകളില്‍ നിന്ന് വ്യക്തമാവുന്നത്.