കോട്ടയം : കോട്ടയം നഗരത്തിൽ ബധിരനും മൂകനുമെന്ന വ്യാജേന എത്തി ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച 1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പളനി മോഷ്ടിച്ചത്. പളനി ബധിരനോ മൂകനോ അല്ലെന്നും തട്ടിപ്പിനായി ബധിരനായി അഭിനയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.












