തൃശൂര്‍: തെറ്റ് ചെയ്തും പോലീസ് സേനയില്‍ തുടരാമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് ജനങ്ങളുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേനയാണ്. പോലീസിന്റെ ഇടപെടല്‍ ജനങ്ങള്‍ക്കു വേണ്ടിയാണ്. ഒരു ബാഹ്യ ഇടപെടലും പൊലീസിന്റെ പ്രവര്‍ത്തനത്തിന് തടസമാകില്ല. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്തും ഔദ്യോഗിക ജീവിതത്തില്‍ തുടരാമെന്ന് കരുതുന്ന ചില പോലീസുകാരുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് സേനയില്‍ കൂടുതല്‍ വരുന്നത്. ഇത് സേനയ്ക്ക് പുതിയ മുഖം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനയ്ക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങളാണ് ബോധപൂര്‍വം അഴിച്ചുവിടുന്നത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും പ്രോത്സാഹനമാകും. ഇതിനെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.