കോട്ടയം: കൊരക്കരയില് അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാ ദാസിന്റെ വീട്ടിലെത്തി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉച്ചയ്ക്ക് 1.20 ഓടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ അദ്ദേഹം വന്ദനയുടെ അച്ഛന് കെ.കെ മോഹന്‍ദാസിനെയും അമ്മ വസന്തകുമാരിയെയും സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറയാന്‍ കുടുംബം തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തെ കാണാന്‍ ശ്രമിച്ച് കാര്യങ്ങള്‍ അറിയിക്കും. കേരളത്തില്‍ ഒരു സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകള്‍ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാന്‍ ആകില്ലെന്ന് സുരേഷ് ഗോപി വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു.