തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. രാവിലെ 11 മണിക്കാണ് ഉന്നതാധികാര സമിതി യോഗം വിളിച്ചിരിക്കുന്നത്. ഡിസംബര്‍ 21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാണ് ഓഫ്ലൈനായി തുടരുന്നത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ്. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനുള്ള സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പിന്നീട് സംസ്ഥന തലത്തില്‍ ഒരു മാനദണ്ഡവും സ്കൂള്‍ അധികാരികള്‍ക്ക് കുട്ടികളുടെ എണ്ണമനുസരിച്ച് നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള അധികാരം നല്കുന്ന തരത്തിലാകും മാര്‍ഗരേഖ. കുട്ടികള്‍ പരസ്പരം ഇടപഴകുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വര്ധിപ്പിക്കുമെന്നതിനാല് ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചേക്കും.
കുട്ടികള്‍ക്കുള്ള വാക്സീനേഷന് ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ തുടങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങളും ത്വരിതപ്പെടുത്തും. ഇതിനകം 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഒന്നാം ഘട്ട വാകസീന് നല്‍കിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.