തിരുവനന്തപുരം: തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം മുഖം മിനുക്കുന്നു. നൈറ്റ് ലൈഫ് ടൂറിസത്തിനായാണ് മോടിപിടിപ്പിക്കല്‍. 2.63 കോടി രൂപയുടെ വികസന പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്നത്. കനകക്കുന്നിന്റെ പൈതൃകത്തിന് കോട്ടം തട്ടുന്നതാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. നവീകരണ പ്രവര്‍ത്തനങ്ങള്‍ കൊട്ടാരത്തിന്റെ തനിമയും പച്ചപ്പും തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം.
ഭക്ഷണ കിയോസ്‌കുകള്‍, മരങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ ഇരിപ്പിടങ്ങള്‍, വൈദ്യുതി വിളക്ക് തൂണുകള്‍, എന്നിവയുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ട്. നൈറ്റ് ഹബ്ബായി മാറുമ്പോള്‍ സുരക്ഷയ്ക്കായി അധികമായി സിസിടിവികളും സ്ഥാപിച്ചു. കൊട്ടാരത്തിന്റെ ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളില്‍ പുതുതായി തറയോടുകളും ഇട്ടു. രാത്രിയും പകലുമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം പൂര്‍ത്തിയാകും.