കണ്ണൂര്‍ : സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂര്‍ ജില്ലയിലെ താണയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സിപിഎം പിബി അംഗം എസ് രാമചന്ദ്രന് പിള്ള യോഗം ഉദ്ഘാടനം ചെയ്തും. സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സ്വദേശി കൂടിയായ കോടിയേരി ബാലകൃഷ്ണന്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, ഇപി ജയരാജന്, മന്ത്രി എംവി ഗോവിന്ദന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യോഗം നടത്തുകയെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. യോഗത്തിലേക്ക് ക്ഷണം കിട്ടിയവര്‍ക്ക് മാത്രമാണ് പ്രവേശനം. ഈ യോഗത്തിന് ശേഷം ജനുവരി 18 മുതല്‍ പാര്‍ട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയ തലത്തിലും ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും വേറെയും സംഘാടക സമിതികള്‍ രൂപീകരിക്കും. ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.