തിരുവനന്തപുരം: കവടിയാറില്‍ കോര്പറേഷന് കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങി. ഇതോടെ ദുര്‍ഗന്ധം സഹിക്കാനാവാതെ ജനം ദുരിതത്തിലായിരിക്കുകയാണ്. ഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവടിയാര്‍ ടെന്നിസ് ക്ലബ്ബിന് സമീപത്തെ പൊതുകുളത്തില്‍ മീനുങ്ങള്‍ ചത്തു പൊങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. പലതവണ പരാതി പറഞ്ഞിട്ടും കോര്പ്പറേഷന് അനങ്ങുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ചത്ത് പൊങ്ങിയ മീനുകളില്‍ ഭൂരിഭാഗവും അഴുകി വെള്ളത്തില്‍ അലിഞ്ഞു. വീടുകളിലേയും ഫ്ലാറ്റുകളിലും അകത്തുപോലും ഇതിന്റെ ദുര്‍ഗന്ധം എത്തി. വെള്ളം ഒഴുക്കി വിടാന്‍ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ദുര്‍ഗന്ധം സഹിക്കുകയല്ലാതെ നിവൃത്തിയിലെന്ന് സമീപവാസികള്‍ പറയുന്നു. പഡലിംഗ് ബോട്ട് സര്‍വ്വീസും കുട്ടികളുടെ പാര്ക്കുമുണ്ടായിരുന്ന സ്ഥലമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാട്ടുകാര്‍ക്ക് ശല്യമായി തീര്‍ന്നിരിക്കുന്നത്.