ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എംഎല്‍എമാരെ കണ്ട ശേഷം അവരുടെ അഭിപ്രായം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാന്‍ഡ് ആകുമെന്നും ഖര്‍ഗെ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പടെ മൂന്ന് പേരെ നിരീക്ഷകരായാണ് എഐസിസി നിയോഗിച്ചത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ കര്‍ണാടകയില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.
224 അംഗ നിയമസഭയില്‍ ബിജെപിയിലേക്കാള്‍ ഇരട്ടിയിലധികം സീറ്റ് നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയിച്ചത്. കോണ്‍ഗ്രസ് 136 സീറ്റ് നേടിയപ്പോള്‍, ബിജെപിയുടെ പ്രകടനം 65 സീറ്റിലൊതുങ്ങി. ബിജെപിക്ക് പുറമെ ജെ ഡി എസിനും തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 19 സീറ്റുകളില്‍ മാത്രമാണ് ജെ ഡി എസിന് നേടാനായത്.