തിരുവനന്തപുരം: രാജ്യത്തിന് ശുഭസൂചകമായ വാര്‍ത്തയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും അത് ഉള്‍ക്കൊള്ളണം. കോണ്‍ഗ്രസ്സും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കണം. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ബി ജെ പിക്ക് ഇനിയും തുടര്‍ച്ച ഉണ്ടായാല്‍ രാജ്യത്ത് സര്‍വ്വനാശം ഉണ്ടാകുമെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വ്യത്യസ്ത അറകളില്‍ വെക്കുകയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഹുങ്കിനുള്ള മറുപടിയാണ് കര്‍ണാടകയില്‍ കണ്ടത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ന് കോണ്‍ഗ്രസിന്റ നില എന്താണെന്ന് അവര്‍ ഉള്‍ക്കൊള്ളണം. തെക്കേ ഇന്ത്യയില്‍ ബിജെപിയുടെ ഭരണം അവസാനിച്ചെങ്കിലും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് കര്‍ണാടകയുടെ അയല്‍ സംസ്ഥാനങ്ങളില്‍ എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അടുത്തലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പൂര്‍ണമായും തറപറ്റുമെന്ന് ഉറപ്പുള്ള കാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.