റായ്പൂര്‍: വിവാഹത്തിന് മുമ്പ് പ്രീവെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത് പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായക്. ‘പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണ്. ഇതിന് പുറമെ ഇത്തരം സമ്പ്രദായങ്ങള്‍ ഇത് നമ്മുടെ സംസ്‌കാരമല്ല.’ കിരണ്‍മയി പറഞ്ഞു. കമ്മീഷനില്‍ എത്തിയ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍റെ പരാമര്‍ശം.
വിവാഹത്തിന് മുമ്പ് പ്രീ വെഡിങ് ഫോട്ടോഷൂട്ടും,വീഡിയോ ഷൂട്ടുമെല്ലാം കഴിഞ്ഞതിന് ശേഷം വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്.’വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ച പണം തിരികെ നല്‍കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതിന് പുറമെ വരന്റെ കൂടെയെടുത്ത ഫോട്ടോഗ്രാഫുകളില്‍ പെണ്‍കുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. കമ്മീഷന്‍ ഇടപെട്ട് പണം തിരികെ വാങ്ങി വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കി