ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ഫ്രണ്ട്ലൈന് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ ഐഎന്‍എസ് മോര്‍മുഗാവോയില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയറാണ് മോര്മുഗാവ്. പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യന്‍ നിര്‍മിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു.