ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തിയതായുള്ള ഒറ്റവരി പ്രമേയമാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎല്‍പി) യോഗം ഞായറാഴ്ച ഏകകണ്ഠമായി പാസാക്കിയത്.
സിദ്ധരാമയ്യക്ക് വേണ്ടിയും ഡി.കെ ശിവകുമാറി വേണ്ടിയും നിയമസഭാ കക്ഷിയോഗത്തില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതെന്നാണ് സൂചനകള്‍. ഡികെ ശിവകുമാറും സിദ്ധരാമയ്യയും. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള രണ്ടു നേതാക്കള്‍. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞായറാഴ്ച ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിന് പുറത്ത് ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികള്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കിയിരുന്നു.