വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്താതിരുന്ന രാജമൂര്‍ത്തി എന്നയാളാണ് പിന്നീട് മരിച്ചത്. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ മുണ്ടയംപാകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ 16 പേരാണ് ചികിത്സയില്‍. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.
വിഷമദ്യം തയാറാക്കിയ അമരന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മത്സ്യബന്ധന കുഗ്രാമമായ എക്കിയാര്‍കുപ്പത്തില്‍ ഉണ്ടാക്കി വില്‍ക്കുന്ന നാടന്‍ മദ്യമാണ് ഇരകള്‍ കുടിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.