കോട്ടയം : ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായിരുന്നു. 73 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസന പുരസ്കാരം നല്കി ആലപ്പി രംഗനാഥിനെ സംസ്ഥാനം ആദരിച്ചത്. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂര്‍ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി വിഎന്‍ വസവന്റെ ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി. ഇന്നലെ രാത്രി തന്നെ ഭൗതികദേഹം വീട്ടില്‍ എത്തിച്ചിരുന്നു. കോവിഡ് കാരണം പൊതുദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.