കൊച്ചി : കൊച്ചി മറൈൻഡ്രൈവിൽ ബോട്ടുകൾ പിടിച്ചെടുത്ത കേസിൽ മാരിടൈം ബോർഡിസ് പൊലീസ് ഇന്ന് റിപ്പോർട്ട് കൈമാറും. ബോട്ടിന്റെ ഉടമകളെ വിളിച്ച് വരുത്തും. 13 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടുകളിൽ 36 പേരെ കയറ്റിയിരുന്നു. പതിമൂന്ന് പേർക്ക് അനുവാദമുള്ള ബോട്ടിൽ 40 ൽ അധികം പേരെയാണ് കയറ്റിയത്. ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. അപകടകരമായ സർവീസിനെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസ് പരിശോധനക്കെത്തിയത്.