പിതാവ് ഷാറൂഖ് ഖാനെക്കാൾ തിരിക്കാണ് മകൻ ആര്യനെന്ന് ഗൗരി ഖാൻ. തന്റെ പുതിയ പുസ്തകമായ ‘മൈ ലൈഫ് ഇൻ എ ഡിസൈന്നി’ന്റെ പ്രകാശനത്തിനോടനുബന്ധിച്ച് മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖിന്റെ ഡേറ്റ് കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാൽ ആര്യന്റേത് ബുദ്ധിമുട്ടാണെന്നുമാണ് ഗൗരി പറഞ്ഞത്.
‘മൈ ലൈഫ് ഇൻ എ ഡിസൈൻ’ എന്ന ഗൗരിയുടെ പുസ്തകത്തിൽ ഷാറൂഖ് ഖാന്റെ പുതിയ കുടുംബ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മകന്റെ തിരക്കിനെ കുറിച്ച് ഗൗരി ഖാൻ വ്യക്തമാക്കിയത്. ഷാറൂഖിനേക്കാൾ മകന്റെ ഡേറ്റിനായി കാത്തിരിക്കേണ്ടി വന്നുവെന്നും ഗൗരി കൂട്ടിച്ചേർത്തു.
‘ഷാറൂഖിനേക്കാൾ തിരക്കാണ് ആര്യൻ. ഷാറൂഖിന്റെ ഡേറ്റ് കിട്ടാൻ എളുപ്പമായിരുന്നു. പക്ഷേ ആര്യന്റേത് വളരെ നല്ല പ്രയാസമായിരുന്നു. ആ ഡേറ്റിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു. ആര്യൻ ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസിന്റെ പണിപ്പുരയിലാണ്. ആ പ്രൊജക്ടുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ’- ഗൗരി പറഞ്ഞു.