• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

നെറ്റോ പിഎച്ച്.ഡിയോ വേണ്ട; ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനത്തിന് യു.ജി.സി പോർട്ടൽ തുറന്നു

by Web Desk 04 - News Kerala 24
May 16, 2023 : 4:58 pm
0
A A
0
നെറ്റോ പിഎച്ച്.ഡിയോ വേണ്ട; ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനത്തിന് യു.ജി.സി പോർട്ടൽ തുറന്നു
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി: വിവിധ മേഖലകളിൽ വിദഗ്ധരായവരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായി യു.ജി.സി ആവിഷ്കരിച്ച ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടി വെബ് പോർട്ടൽ (https://pop.ugc.ac.in/) തുറന്നു. യു.ജി.സി മുന്നോട്ടുവെച്ച യോഗ്യതകളുള്ളവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നാണ് സർവകലാശാലകളും കോളജുകളും ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ തസ്തികയിലേക്ക് നിയമനം നടത്തുക.

ncs-up
Rajan-up
previous arrow
next arrow

ദേശീയ വിദ്യാഭ്യാസ നയം 2020ന്‍റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ തസ്തിക സൃഷ്ടിക്കുമെന്ന് യു.ജി.സി വ്യക്തമാക്കിയിരുന്നത്. സാധാരണ കോളജ്, സർവകലാശാല അധ്യാപകർക്ക് ആവശ്യമായ നെറ്റ്, പിഎച്ച്.ഡി യോഗ്യതകളോ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുള്ള പരിചയമോ ആവശ്യമില്ല. ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചയാളായിരിക്കണം. അതേസമയം, സാധാരണ അധ്യാപക നിയമനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാകണം ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനമെന്നും യു.ജി.സി നിർദേശിക്കുന്നു.

ALA-up
self
previous arrow
next arrow

എൻജിനിയറിങ്, ശാസ്ത്രം, മാധ്യമപ്രവർത്തനം, സാഹിത്യം, സംരംഭകത്വം, സാമൂഹികശാസ്ത്രം, കല, സിവിൽ സർവിസസ്, സായുധസേന തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഒരു സ്ഥാപനത്തിലെ ആകെ അധ്യാപക തസ്തികകളുടെ 10 ശതമാനം വരെ ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനം നടത്താം. അതേസമയം, സാധാരണ അധ്യാപക നിയമനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പരമാവധി നാല് വർഷമാണ് തസ്തിക‍യിൽ തുടരാനാകുക.

Rajan-up
self
previous arrow
next arrow

തങ്ങളുടെ മേഖലയിൽ 15 വർഷമെങ്കിലും പ്രവർത്തിക്കുന്ന വിദഗ്ധരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. നിലവിൽ സർവിസിലുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകരെ പരിഗണിക്കില്ല.

വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിലും നിയമനം നടത്താം. ആദ്യത്തേതിൽ വ്യവസായ സ്ഥാപനങ്ങളാണ് പ്രതിഫലം വഹിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമിക്കുമ്പോൾ സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്തണം. ഇത് കൂടാതെ ഹോണററി സേവനമായും താൽപര്യമുള്ളവരെ പരിഗണിക്കാം.

വൈസ് ചാൻസലർമാർക്കും ഡയറക്ടർമാർക്കും വിവിധ മേഖലകളിലെ പ്രഗത്ഭരിൽനിന്ന് ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ തസ്തികയിലേക്ക് നാമനിർദേശം ക്ഷണിക്കാം. വ്യക്തികൾക്ക് സ്വയം നാമനിർദേശവും ചെയ്യാം. ഇത് ഒരു സെലക്ഷൻ കമ്മിറ്റി പരിശോധിച്ചാണ് നിയമനത്തിന് ശിപാർശ ചെയ്യുക.

ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യമെന്ന് കണ്ടാൽ മൂന്ന് വർഷം വരെ നീട്ടാം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു വർഷം കൂടി നിയമനം നീട്ടിനൽകാം. ഒരു കാരണവശാലും ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ തസ്തികയിൽ നാല് വർഷത്തിൽ കൂടുതൽ ഒരാളെ നിയമിക്കരുതെന്ന് യു.ജി.സി മാർഗരേഖയിൽ പറയുന്നു.

വ്യവസായ സ്ഥാപനങ്ങളിലെയും മറ്റും വിദഗ്ധ പ്രഫഷണലുകളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്ന് യു.ജി.സി ചെയർപേഴ്സൺ എം. ജഗദീഷ് കുമാർ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കേരളത്തിൽ കാലവർഷം ഇത്തിരി വൈകിയേക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ഇങ്ങനെ…

Next Post

കയറ്റുമതിക്ക് മുൻപ് കഫ് സിറപ്പുകൾ സർക്കാർ ലാബുകളിൽ പരിശോധിക്കണം; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം

Related Posts

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

June 7, 2025
റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

June 7, 2025
മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

June 7, 2025
തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

June 7, 2025
നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

June 7, 2025
മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

June 7, 2025
Next Post
കയറ്റുമതിക്ക് മുൻപ് കഫ് സിറപ്പുകൾ സർക്കാർ ലാബുകളിൽ പരിശോധിക്കണം; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം

കയറ്റുമതിക്ക് മുൻപ് കഫ് സിറപ്പുകൾ സർക്കാർ ലാബുകളിൽ പരിശോധിക്കണം; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം

പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു

പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു

എന്റെ വളര്‍ച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തി; പി.കെ.ആര്‍ പിള്ളയുടെ ഓർമയിൽ മോഹൻലാൽ

എന്റെ വളര്‍ച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തി; പി.കെ.ആര്‍ പിള്ളയുടെ ഓർമയിൽ മോഹൻലാൽ

കോടതി ഉത്തരവിനു പിന്നാലെ ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ

കോടതി ഉത്തരവിനു പിന്നാലെ ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ

ഭാര്യയുടെ ​ന​ഗ്നചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ ​ന​ഗ്നചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In