മുണ്ടക്കയം : മാറ്റിവെച്ച വൃക്കയും തകരാറിലായതോടെ എന്തുചെയ്യണമെന്നറിയാതെ ഓട്ടോറിക്ഷ ഡ്രൈവർ. പെരുവന്താനം, തെക്കേമല കളമുണ്ടയിൽ സിനോമോൻ തോമസ് (39) ആണ് ഗുരുതരാവസ്ഥയിലുള്ളത്. 2007-ൽ വൃക്കകൾ തകരാറിലായപ്പോൾ അച്ഛനാണ് വൃക്ക നൽകിയത്. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയയും നടത്തി. കൂലിവേലക്കാരനായ സിനോമോന്റെ അച്ഛൻ 2011-ൽ രോഗബാധിതനായി മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് സഹോദരങ്ങളെയും പ്രായമായ അമ്മയെയും സംരക്ഷിക്കേണ്ടതും ഇദ്ദേഹമാണ്. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്നു. ആഴ്ചയിൽ അയ്യായിരത്തോളം രൂപ വേണം. നാട്ടുകാരാണ് സഹായിക്കുന്നത്. വൃക്ക മാറ്റിവെയ്ക്കുകയാണ് ശാശ്വതപരിഹാരം. വൃക്ക നൽകാൻ ഒരാൾ തയ്യാറായിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്കുംമറ്റുമായി 35 ലക്ഷം രൂപയോളം വേണം. ഇതിനും ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പെരുവന്താനം പഞ്ചായത്തംഗങ്ങളായ ഷാജി പുല്ലാട്ട്, എബിൻ കുഴിവേലിമറ്റം, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴുക്കോട്ടയിൽ, സി.പി.എം. ലോക്കൽ സെക്രട്ടറി സജി കല്ലമാരുകുന്നേൽ, വിപിൻ അറയ്ക്കൽ എന്നിവർ അംഗങ്ങളായുള്ള ചികിത്സാസഹായസമിതി രൂപവത്കരിച്ചു. പഞ്ചായത്തംഗം എബിൻ വർക്കിയുടെയും സിനോമോൻ തോമസിന്റെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0640053000006131 ഐ.എഫ്.എസ്.സി. SIBL0000640.