എടവക: തലയിൽ കുപ്പി കുടുങ്ങിയ നിലയിൽ അലഞ്ഞ് തിരിഞ്ഞ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് എടവകയിലാണ് സംഭവം. വല ഉപയോഗിച്ച് നായയെ പിടികൂടി കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച ശേഷം നായയ്ക്ക് ഭക്ഷണവും വെള്ളവും നൽകി. നായയുടെ തുടർ സംരക്ഷണമേറ്റെടുക്കാൻ തയ്യാറായി മൃഗ സ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ 50 അടിയോളം താഴ്ചയുള്ള പൊട്ട കിണറിൽ അകപ്പെട്ട് തെരുവ് നായയെ അഗ്നിശമന സേന രക്ഷിക്കാന്‍ കഴിയില്ലെന്ന് വിശദമാക്കിയ ശേഷവും നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി കൃഷകുമാറിൻ്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലാണ് തെരുവുനായ വീണത്. ദിവസങ്ങളോളം കിണറിനുള്ളിലേക്ക് ആഹാരം കയർ കെട്ടി ഇറക്കി നായയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാർ നടത്തിയിരുന്നു.