ന്യൂഡൽഹി : വാക്സീൻ കുത്തിവെയ്പ് രാജ്യത്ത് ഒരു വർഷം പിന്നിടുമ്പോൾ പൂർണ ഡോസ് വാക്സീനെടുത്ത 18 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 70% ആയി. 93% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സീനെങ്കിലും നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ പൂർണ ഡോസ് എടുത്തവരുടെ എണ്ണം 82%. ഒരു ഡോസെങ്കിലും എടുത്തവരുടെ എണ്ണം 100%. ഇന്ത്യയിൽ പ്രതിദിന വാക്സീൻ കുത്തിവെയ്പ് 2.5 കോടി എത്തിയതു ലോക റെക്കോർഡാണ്. പ്രതിദിനം, ശരാശരി 35 ലക്ഷം പേർക്കു ഇന്ത്യ വാക്സീൻ നൽകുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.