• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

10 ലക്ഷത്തിൽ താഴെ വിലയുള്ള കാര്‍ വേണോ? ഇതാ ഇനിയും വരുന്നുണ്ട് ചില മോഡലുകള്‍

by Web Desk 06 - News Kerala 24
May 19, 2023 : 11:15 am
0
A A
0
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

10 ലക്ഷത്തിൽ താഴെ വിലയുള്ള നാലുചക്ര വാഹനവിഭാഗം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഗ്‌മെന്റുകളിലൊന്നാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില മോഡലുകൾ വിൽപ്പനയുടെ വലിയൊരു പങ്ക് വഹിക്കുന്നു. എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, വാങ്ങുന്നവർ ഇപ്പോൾ എസ്‌യുവി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ 10 ലക്ഷത്തിന് താഴെയുള്ള ഈ സെഗ്‌മെന്റ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെറിയ കാർ വിഭാഗത്തിന് നമ്മുടെ വിപണിയിൽ ശക്തമായ ഡിമാൻഡ് തുടരുമെന്ന് മാരുതി സുസുക്കി ഇപ്പോഴും കരുതുന്നു. 10 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഒരു പുതിയ കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ലക്ഷത്തിൽ താഴെയുള്ള കാറുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ.

1. ഹ്യുണ്ടായ് എക്സ്റ്റർ
പുതിയ എക്‌സ്‌റ്ററുമായി ഇന്ത്യയുടെ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഹ്യുണ്ടായ് തയ്യാറെടുക്കുന്നു. ഗ്രാൻഡ് i10 നിയോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഹ്യുണ്ടായ് എക്‌സ്‌റ്റർ ടാറ്റ പഞ്ചിനോട് നേരിട്ട് മത്സരിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ചെറിയ എസ്‌യുവി ബുക്ക് ചെയ്യാം. EX, S, SX, SX (O), SX (O) കണക്‌റ്റ് ട്രിമ്മുകളിൽ ഇത് ഓഫർ ചെയ്യും. ടിപിഎംഎസ്, ഇഎസ്‌സി, എച്ച്എസി, വിഎസ്എം, ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം 6 എയർബാഗുകളും സ്റ്റാൻഡേർഡായി പുതിയ മോഡൽ ലഭിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത് – 1.2 ലിറ്റർ പെട്രോളും 1.2 ലിറ്റർ പെട്രോളും സിഎൻജി കിറ്റും.

പ്രതീക്ഷിക്കുന്ന വില – 6 ലക്ഷം മുതൽ 9.5 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – ജൂൺ-ജൂലൈ 2023
എഞ്ചിൻ ഓപ്ഷനുകൾ – 1.2L പെട്രോൾ, 1.2L പെട്രോൾ + CNG

2. പുതിയ മാരുതി സ്വിഫ്റ്റ്
അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിദേശ മണ്ണിൽ പരീക്ഷിക്കാൻ സുസുക്കി ആരംഭിച്ചു. പുതിയ മോഡൽ 2023-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. പുതിയ തലമുറ സ്വിഫ്റ്റ് 2024-ൽ അതായത് മിക്കവാറും ആദ്യ പാദത്തിൽ നമ്മുടെ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനും ലഭിക്കും. പുതിയ ബലേനോ ഹാച്ച്‌ബാക്കിന് അടിവരയിടുന്ന പരിഷ്‌ക്കരിച്ചതും ശക്തവുമായ ഹേര്‍ടെക്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ. ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ പുതിയ 1.2 എൽ പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും. ഇത് ഏകദേശം 35 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും.

പ്രതീക്ഷിക്കുന്ന വില – 6 ലക്ഷം മുതൽ 12 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – 2024
എഞ്ചിൻ ഓപ്ഷനുകൾ – 1.2L NA പെട്രോൾ , 1.2L പെട്രോൾ + ശക്തമായ ഹൈബ്രിഡ്

3. പുതിയ ഹോണ്ട അമേസ്
2024-ൽ നമ്മുടെ വിപണിയിൽ ജനപ്രിയമായ അമേസ് കോംപാക്ട് സെഡാന് ഹോണ്ട ഒരു തലമുറ മാറ്റം നൽകും. പുതിയ മോഡൽ അതിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിൽ രൂപകൽപ്പന ചെയ്യാം. പുതിയ മോഡൽ പുതിയ സിറ്റിയിൽ നിന്നും ഗ്ലോബൽ-സ്പെക്ക് അക്കോർഡിൽ നിന്നുമുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടാൻ സാധ്യതയുണ്ട്. പുതിയ ഇന്റീരിയർ ലേഔട്ടും ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമായി ഇത് വരാൻ സാധ്യതയുണ്ട്. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഉള്ള 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

പ്രതീക്ഷിക്കുന്ന വില – 7.5 ലക്ഷം മുതൽ 11 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – 2024
എഞ്ചിൻ ഓപ്ഷനുകൾ – 1.2 ലിറ്റർ പെട്രോൾ

4. പുതിയ മാരുതി ഡിസയർ
പുതിയ സ്വിഫ്റ്റ് മാത്രമല്ല, മാരുതി സുസുക്കി അടുത്ത തലമുറ ഡിസയർ സബ്-4 മീറ്റർ സെഡാനും 2024-ൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. ബലേനോയ്ക്കും ഫ്രോങ്‌ക്സിനും അടിവരയിടുന്ന പരിഷ്‌ക്കരിച്ച ഹേര്‍ടെക്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ. നിരവധി നൂതന ഫീച്ചറുകളോട് കൂടിയ പുതിയ സ്റ്റൈലിംഗും വൻതോതിൽ നവീകരിച്ച ഇന്റീരിയറും ഇതിലുണ്ടാകും. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും പുതിയ ഡിസയറിന് ലഭിക്കും.

പ്രതീക്ഷിക്കുന്ന വില – 7 ലക്ഷം മുതൽ 13 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – 2024
എഞ്ചിൻ ഓപ്ഷനുകൾ – 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ ശക്തമായ ഹൈബ്രിഡ്

5. നിസാൻ 7-സീറ്റർ എം.പി.വി
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഏഴ് സീറ്റർ എംപിവി അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ സ്ഥിരീകരിച്ചു. സിഎംഎഫ്-A+ പ്ലാറ്റ്‌ഫോമിലാണ് ഈ യുവി നിർമ്മിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ എംപിവി അതിന്റെ പവർട്രെയിനുകളും സവിശേഷതകളും റെനോ ടൈബറുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവൽ, എഎംടി ഗിയർബോക്‌സോട് കൂടിയ 1.0 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. എംപിവിക്ക് മാനുവൽ, സിവിടി ഓപ്ഷനുകളുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും.

പ്രതീക്ഷിക്കുന്ന വില – 6.5 ലക്ഷം മുതൽ 9.5 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – 2024
എഞ്ചിൻ ഓപ്ഷനുകൾ – 1.0 എൽ പെട്രോൾ

6. ടൊയോട്ട ക്രോസ്ഓവർ
ഫ്രോങ്‌ക്‌സ് അധിഷ്‌ഠിത ക്രോസ്‌ഓവറും ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ മോഡല്‍ ടൊയോട്ട ടെയ്‌സർ എന്ന് വിളിക്കപ്പെടും എന്നാണ് അഭ്യൂഹങ്ങൾ. ഉത്സവ സീസണായ ദീപാവലിയിൽ പുതിയ ക്രോസ്ഓവർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പ് സജ്ജീകരണം, ടെയിൽഗേറ്റ് ഡിസൈൻ എന്നിവയുൾപ്പെടെയുള്ള ചില ഡിസൈൻ സൂചനകൾ പുതിയ മോഡൽ യാരിസ് ക്രോസുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസറിന് പകരമായാണ് ഇത് വരുന്നത്. പുതിയ മോഡൽ മിക്ക സവിശേഷതകളും മാരുതിയുടെ സഹോദരങ്ങളുമായി പങ്കിടും. എന്നിരുന്നാലും, യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തുന്ന യാരിസ് ക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഡിസൈൻ ഘടകങ്ങൾ ഇതിന് ഉണ്ടായിരിക്കും. പുതിയ മോഡലിന് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോള്‍, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകള്‍ ഉണ്ട്.

പ്രതീക്ഷിക്കുന്ന വില – 7.5 ലക്ഷം മുതൽ 14 ലക്ഷം വരെ
പ്രതീക്ഷിക്കുന്ന ലോഞ്ച് – 2023
എഞ്ചിൻ ഓപ്ഷനുകൾ – 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു, ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി

Next Post

അസ്മിയയുടെ ദുരൂഹ മരണം: മതപഠന ശാല പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അസ്മിയയുടെ ദുരൂഹ മരണം: മതപഠന ശാല പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

അസ്മിയയുടെ ദുരൂഹ മരണം: മതപഠന ശാല പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില വീണ്ടും വീണു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപ

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

മന്ത്രിസഭയിലേക്ക് ആരൊക്കെ? കര്‍ണാടകയില്‍ ചര്‍ച്ചകള്‍ മുറുകുന്നു, സാധ്യത പട്ടിക

മദ്യപിക്കാൻ പണം ചോദിച്ചു, അമ്മ നിരസിച്ചു; വയോധികയെ മകൻ ചവിട്ടി, വാരിയെല്ല് തകർത്തു, മർദിച്ചു കൊലപ്പെടുത്തി

മദ്യപിക്കാൻ പണം ചോദിച്ചു, അമ്മ നിരസിച്ചു; വയോധികയെ മകൻ ചവിട്ടി, വാരിയെല്ല് തകർത്തു, മർദിച്ചു കൊലപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In