വടകര> കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര് മരിച്ച സംഭവത്തില്‍ മൂന്ന് പ്രദേശത്തും പ്രത്യേക സ്കോഡുകളെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലാണ് സ്ക്വാഡുകളെ നിയമിക്കുക.
ഈ മേഖലയില്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷണം ഏര്‍പ്പെടുത്തും. വേദനാജനകമായ സംഭവമാണിത്. കുടുംബത്തിന്റെ ദുഃഖത്തില്‍ സര്‍ക്കാര്‍ പങ്കുചേരുന്നു. പരിക്കേറ്റവരുടെ ചികിത്സയ്ക്കുള്ള സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായവും എത്രയും പെട്ടെന്ന് നല്‍കുമെന്നും അദ്ദേഹം വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.