കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ഏത് അവസരവും ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു.
ലൈഫ്മിഷന് തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ടാണ്. ശാസ്ത്രീയമായരീതിയില്‍ എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി പരിശീലിക്കുന്നത്. ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കൊള്ള സര്‍ക്കാരാണ് ഇതെന്നും സുരേന്ദ്രന് പറഞ്ഞു.