തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരന് പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്.
കുണ്ടമണ്‍ കടവ് സ്വദേശി പ്രകാശ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സദാചാര പ്രശ്നത്തിന്റെ പേരിലായിരുന്നു ആത്മഹത്യ. ആത്മഹത്യയ്ക്ക് പിന്നാലെ പ്രകാശിന്റെ സഹോദരന് പ്രശാന്ത് ആശ്രമം കത്തിക്കല്‍ സംഭവത്തില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കിലും പിന്നീട് കോടതിയില്‍ മൊഴി മാറ്റിയിരുന്നു